NEWS
തുറവൂർ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി .
19/08/2026 05:52 PM IST
സണ്ണി ലുക്കോസ്

തുറവൂർ : പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് അമ്പിളി കായലിലേക്ക് ചാടിയത്.എൻജിൻ സ്റ്റാർട്ട് ചെയ്ത നിലയിൽ സ്കൂട്ടർ പാലത്തിന് മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന ഉടൻ തന്നെ അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ ശക്തമാക്കുകയായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










